Thursday, June 28, 2012

കഥാനായകന്‍


ഒരു ശനിയാഴ്ച ,ക്ലാസ്സില്ല , പ്രിന്‍സിപല്‍ റൂമിലിരിക്കുമ്പോള്‍ പുറത്തു ഒരു ബെന്‍സ് കാര്‍ വന്നു നിന്നത് കണ്ടു . തടിയന്‍ ഒരു മനുഷ്യന്‍,കറുത്ത കണ്ണട. പുറത്തിറങ്ങി അങ്ങുമിങ്ങും നോക്കുന്നത് കണ്ടു .ശ്രദ്ധിച്ചില്ല ആവശ്യക്കാരന്‍ ഇങ്ങോട്ട് വരുമല്ലോ ഓഫീസ് റൂമില്‍ ആളും ഉണ്ട് .
കുറച്ചു കഴിഞ്ഞു നോക്കുമ്പോള്‍ രണ്ടാം നിലയില്‍ ഒന്‍പതാം ക്ലാസിന്റെ മുന്‍പില്‍ നേരത്തെ കണ്ട ആള്‍ നില്കുന്നു !ദേക്ഷ്യം വന്നു .ആ രാ ഇയാള്‍? ,ആരോട് ചോദിച്ചു സ്കൂളില്‍ കയറി ?."മധൂ!രണ്ടാം നിലയില്‍ ആരോ നില്കുന്നു ,ചെന്ന് നോക്കൂ ,ഇവിടെ വരന്‍ പറയൂ "
"ഇവിടെ പണ്ട് പഠിച്ച കുട്ടിയാണ് ,നമ്മുടെ തേര്‍ഡ് ബാച്ചില്‍ .പഴയ പത്താംക്ലസ്സആണ് അത് .അവിടെ പഴയ ബെഞ്ചില്‍ ഇരിക്കാന്‍ പോയതാണ് " മധു പറഞ്ഞു
പുറകെ ആളും എത്തി "സോറി ഗീതമിസ് !ശനിയാഴ്ച ആണെന്ന് ഓര്‍ത്തില്ല .ഓഫീസിലും പരിചയമുള്ള ആരെ യും കണ്ടില്ല "
"വാ ഇരിക്കൂ ആരാണ് "തിരിച്ചറിഞ്ഞില്ല എന്നോരത് ആവണം ആ മുഖം വാടി
മുന്‍പില്‍ ഇരിക്കുമ്പോള്‍ ആ കണ്ണും മുഖവും പരിചിതമാകാന്‍ തുടങ്ങി ,ഏറണാകുളം ഇവയുടെ എല്‍ കെ ജി ക്ലാസ് നിറുത്താതെ കരഞ്ഞുകൊണ്ടിരിക്കുന്ന ഒരു കുഞ്ഞു കുട്ടി .അതിലും സങ്കടത്തോടെ പുറത്തു നില്‍ക്കുന്നു അതിന്റെ അമ്മ ."ഇവിടെ വാടാ കടുക്കാച്ചി "എന്ന് വിളിച്ചപ്പോള്‍ കരച്ചില്‍ പെട്ടെന്ന് നിന്നു ഒരു എക്ല്ലേര്‍ മിട്ടായി കൂടി ആയപ്പോള്‍ പ്രശ്നം സോള്‍വ് !
പിന്നീട് കടുക്കാച്ചി എന്ന വിളി കേട്ടാല്‍ നാണം വരുന്ന അവന്‍ .ചെറിയ കുസ്രിതികള്‍ ഒക്കെ യായി വളര്‍ച്ച കണ്മുന്‍പില്‍ കൂടി
എഴാം ക്ലാസ് മുതല്‍ അമ്പടിമല ക്യാമ്പസില്‍ പഠിച്ചു .എറണാകുളത് നിന്നു സ്കൂള്‍ പോന്ന കൂട്ടത്തില്‍ അവനും പോന്നു
.വിട്ടു പോയിട്ട് പതിനാറു കൊല്ലമായി ക്കാണും'കടുക്കാച്ചി എവിടെയാണ് "വിളി കേട്ട് പഴയ നാണം വീണ്ടും കണ്ണില്‍ 'ഇപ്പൊ അമേരിക്കയിലാണ് .ഇന്ന് വൈകിട്ടാണ്
ഫ്ലൈറ്റ് 
,അതിനു മുന്‍പ് ഒന്ന് സ്കൂള്‍ കാണണമെന്ന് തോന്നി "
കാറില്‍ ഭാര്യയെ ഇരുത്തിയിട്ടാണ് ക്ലാസ് കാണാന്‍ പോയത് .അവളെ അകത്തേക്ക് വിളിപ്പിച്ചു രണ്ടുപേരെയും യാത്രയാക്കുമ്പോള്‍ ഓര്‍ത്തു "കുട്ടികള്‍ എത്ര എളുപ്പമാണ് വലുതാകുന്നത് "
അതോ അവന്‍ പറഞ്ഞതുപോലെ 'മിസിന്റെ ഒക്കെ അടുത്ത് വരുമ്പോള്‍ ഞങ്ങള്‍ പഴയ കുട്ടികള്‍ ആയി പ്പോകുന്നു "ഗുരു ശിഷ്യ ബന്ധം കൊള്ളാമല്ലോ ? പേര് പറയുന്നില്ല !പറഞ്ഞാല്‍ പലരും അറിയുംപക്ഷെ അതല്ല കാരണം ഏതു എം ജി പിയനും ഇതിലെ കഥാനായകന്‍ ആകാം !!


2 comments:

  1. Geetha ma'am- I had studied in MGPS when it was on Chittoor road, from 1st standard to 4th (1985 to 1989). Nambeesan sir and Chitra ma'am were the principals then. I don't remember whether you have taught me or not, but I do remember Suvarna maam, Roshni ma'am and Chitra ma'am.
    Been a long time.
    Below is a link to the class photo taken from then.
    https://picasaweb.google.com/106337516723719322550/MGPS

    ReplyDelete
  2. Geetha ma'am - I have studied 2nd batch at Ambadimala. Currently working in Western Australia. How is Suvarna Miss, Molley ma'am, Chacko Sir ......

    ReplyDelete